08:01am 11 November 2026
NEWS
ചെങ്ങന്നൂർ ചതയം ജലോത്സവം ഇന്ന്
07/09/2025  08:37 AM IST
nila
 ചെങ്ങന്നൂർ ചതയം ജലോത്സവം ഇന്ന്

ചെങ്ങന്നൂർ: ഗുരു ചെങ്ങന്നൂർ ട്രോഫി ചെങ്ങന്നൂർ ചതയം ജലോത്സവം  ഞായറാഴ്ച ഉച്ചക്ക്  2.30 ന്  പമ്പാ നദിയിൽ ഇറപ്പുഴ നട്ടാ
യത്തിൽ നടക്കും.  ഫിഷറീസ്  യുവജന  സാംസ്‌കാരിക വകുപ്പ്  മന്ത്രി   സജി ചെറിയാൻ   ഉദ്ഘാടനം  ചെയ്യും.  ചതയം ജലോത്സവ സമിതി ചെയർമാൻ എം വി  ഗോപകുമാർ അധ്യക്ഷത വഹിക്കും.

ഔഷധി  ചെയ്യർപേഴ്സൺ ശോഭനാ ജോർജ്  മുഖ്യ പ്രഭാഷണം  നടത്തും. ഫോക് ലോർ അക്കാദമി ചെയർമാൻ  ഒ എസ് ഉണ്ണികൃഷ്ണൻ, മുൻസിപ്പൽ  ചെയർപേഴ്സൺ   ശോഭാ വർഗീസ്, പാണ്ടനാട് പഞ്ചായത്ത്‌ പ്രസിഡന്റ്  അമ്മാളുക്കുട്ടി സണ്ണി,   തിരുവൻവണ്ടൂർ   പഞ്ചായത്ത്‌ പ്രസിഡന്റ്   പി. വി സജൻ,  സന്ദീപ് വചസ്പതി,  എം  ശശികുമാർ, എബി കുര്യാക്കോസ്, പള്ളിയോട സേവാ സംഘം  മുൻ പ്രസിഡന്റ്   കൃഷ്ണകുമാർ കൃഷ്ണവേണി,  കവി   കെ  രാജഗോപാൽ,   ബി  കൃഷ്ണകുമാർ, ജനറൽ കൺവീനർ മുരുകൻ, നഗരസഭാ  കൗൺസിലർമാർ, ഗ്രാമ പഞ്ചായത്ത്‌  അംഗങ്ങൾ  തുടങ്ങിയവർ  പങ്കെടുക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.